ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ടത് 74 പ്രവാസികൾ

0
20

കുവൈത്ത്സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) 2024-ൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് 74 പ്രവാസികളെ നാടുകടത്തിയതായി അറിയിച്ചു. അമിത വേഗത, റെഡ് സിഗ്നൽ ലംഘിക്കൽ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങി വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടിയവരെയാണ് നാടുകടത്തിയിരിക്കുന്നത്. അതേസമയം, വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ആഹ്വാനം ചെയ്യുന്ന പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വകുപ്പ് ആവർത്തിച്ചു. 48 വർഷത്തിന് ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തിൽ ഭേദ​ഗതി വരുത്തുന്നത്.