ഗതാഗത നിയമലംഘനങ്ങൾ നടപ്പാക്കാൻ പുതിയ റഡാർ സംവിധാനം

0
75

കുവൈത്ത് സിറ്റി: പൊതുനിരത്തുകളിൽ നിയമലംഘനം നടത്തുന്നവരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടാൻ നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന പുതിയ പട്രോൾ സംവിധാനം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അടുത്തിടെ വിവിധ റിംഗ് റോഡുകളിലും എക്‌സ്പ്രസ് വേകളിലും ഈ പുതിയ സുരക്ഷാ പട്രോളിംഗുകളുടെയും അവയുടെ ഉപകരണങ്ങളുടെയും ഫീൽഡ് ടെസ്റ്റ് നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡ് ഉപയോക്താക്കൾ നടത്തിയ നിരവധി ട്രാഫിക് നിയമലംഘനങ്ങൾ ഇതിലൂടെ തിരിച്ചറിഞ്ഞു. പരിശോധനയിൽ അമിതവേഗതയ്ക്ക് 85 വാഹനങ്ങളും അനധികൃത സ്ട്രീറ്റ് റേസിംഗിൽ ഏർപ്പെട്ട 4 വാഹനങ്ങളും ലൈസൻസും നമ്പർ പ്ലേറ്റും ഹെൽമെറ്റും ഇല്ലാതെ വാഹനമോടിച്ചതിന് രണ്ട് മോട്ടോർ സൈക്കിളുകളും ട്രാഫിക് പോലീസ് പിടിച്ചെടുത്തു.