ഗസ്സയിൽ വീടുകളിൽ ​​ബോംബാക്രമണം; 15 മരണം

0
76


വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ബെ​യ്ത്ത് ലാ​ഹി​യ പ​ട്ട​ണ​ത്തി​ൽ വീ​ടു​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണം. സംഭവത്തിൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ൽ​പ​തോ​ളം പേ​ർ താ​മ​സി​ച്ചി​രു​ന്ന അ​ബു അ​വാ​ദ് എ​ന്ന​യാ​ളു​ടെ കു​ടും​ബ​വീ​ടും സ​മീ​പ​ത്തെ വീ​ടു​ക​ളു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്.
ഇ​തോ​ടെ, ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തു മു​ത​ൽ ഫ​ല​സ്തീ​നി​ൽ കൊകൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 37,718 ആ​യി. 86,377 പേ​ർ​ക്ക് പ​രി​ക്കേറ്റിട്ടുമുണ്ട്.