ഗാർഹിക തൊഴിലാളികളുടെ മടക്കം, ഇന്ത്യൻ സംഘം വൈകി

0
24

കുവൈത്ത് സിറ്റി: വിമാനത്താവളത്തിലെ സുരക്ഷാ നിയന്ത്രണങ്ങൾ മൂലം ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം കുവൈത്തിൽ എത്തുന്നത് വൈകി. എന്നാൽ ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെയും കൊണ്ടുള്ള ആദ്യവിമാനം കുവൈത്തിലെത്തി. ഫിലിപ്പീൻസിൽനിന്നുള്ള 61 പേരടങ്ങുന്ന തൊഴിലാളി സംഘമാണ് എത്തിയത്. ഇന്ത്യയിൽ നിന്നുള്ള സംഘം തിങ്കളാഴ്ച പുലർച്ചെ നാലുമണിക്കാണ് എത്തേണ്ടിയിരുന്നത്. എന്നാൽ ഇത് ചൊവ്വാഴ്ച യിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ത്യയും കുവൈത്തും തമ്മിൽ തമ്മിൽ രൂപീകരിച്ച എയർ ബബിൾ കരാറിലെ വ്യവസ്ഥകൾ ഇത്‌ വരെ ഭേദഗതി ചെയ്തിട്ടില്ല.ഇക്കാരണത്താൽ ഇന്ത്യൻ വ്യോമയാന അധികൃതർ അനുമതി നൽകാത്തതിനെ തുടർന്നാണു വിമാനം റദ്ധ്‌ ചെയ്തത്‌.കരാർ പ്രകാരം നിലവിൽ വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ചരക്ക്‌ വിമാനങ്ങൾക്കും മാത്രമാണു കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാ അനുമതി.