കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് അവരുടെ റസിഡൻസി സ്വകാര്യ തൊഴിൽ മേഖലയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാനൊരുങ്ങി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം). ഗാർഹിക തൊഴിലാളികൾക്ക് ആർട്ടിക്കിൾ 20 പ്രകാരമുള്ള അവരുടെ വിസ ആർട്ടിക്കിൾ 18 ന് കീഴിലേക്കുള്ള സ്വകാര്യ മേഖലയിലെ വർക്ക് റെസിഡൻസിയിലേക്ക് മാറ്റാൻ അനുവദിച്ചുകൊണ്ടുള്ള പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം. ജൂലൈ 14 മുതൽ രണ്ട് മാസത്തേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.