ഗാർഹിക തൊഴിലാളികളെയും കൊണ്ടുള്ള ആദ്യ വിമാനങ്ങൾ ഡൽഹി,മദ്രാസ് വിമാനത്താവളങ്ങളിൽ നിന്ന്

0
16

കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം തിങ്കളാഴ്ച കുവൈത്തിൽ എത്തും.
ഇന്ത്യയിൽ മദ്രാസ്, ദില്ലി വിമാനത്താവളങ്ങളിൽ നിന്ന് 4 വിമാന സർവീസുകളാണ്ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. യാത്രക്കാർ അംഗീകൃത മെഡിക്കൽ ലബോറട്ടറികളിൽ നിന്ന് കോവിഡ് പരിശോധന നടത്തണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച, ഫിലിപ്പൈൻസിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ എത്തും. പ്രതിദിനം 600 വീട്ടുജോലിക്കാരാണ് കുവൈത്തിലേക്ക് കൊണ്ടുവരുക.
ഇതിനിടെ ആയിരം പേരാണ് ഗാർഹിക തൊഴിലാളികളെ തിരികെ എത്തിക്കുന്നതിനായി ബെൽസലാമ വെബ്സൈറ്റിലും ആപ്പിലുമായി ഫ്ലൈറ്റ് ടിക്കറ്റിനും പിസിആർ പരിശോധനയ്ക്കും ബുക്ക് ചെയ്തത്. ഇന്ത്യയിൽ മദ്രാസ് ഡൽഹി എന്നീ രണ്ട് കേന്ദ്രങ്ങളിൽ നിന്നാണ് നിലവിൽ കുവൈത്ത് അൽജസീറ എയർവെയ്സ്കൾ ചാർട്ട്ചെയ്തിരിക്കുന്നത്. എന്നാൽ വൈകാതെ തന്നെ മറ്റ് സ്ഥലങ്ങളിൽനിന്നും തൊഴിലാളികളെ തിരിച്ചെത്തിക്കും എന്ന് അധികൃതർ അറിയിച്ചു.
ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് വരുന്ന ആദ്യത്തെ ഫ്ലൈറ്റുകളുടെ നിർദ്ദിഷ്ട തീയതി ഡിസംബർ 24 ആണ്. എന്നാൽ അവിടെ നിന്ന് തൊഴിലാളികളെ തിരിച്ചയക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടില്ല. വീട്ടുജോലിക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന നാഷണൽ ഏവിയേഷൻ സർവീസസ് കമ്പനി (എൻ‌എ‌എസ്) വീട്ടുജോലിക്കാർക്ക് താമസിക്കാൻ ഒൻപത് പ്രദേശങ്ങളിലായി അപ്പാർട്ടുമെന്റുകളും
നിരവധി ഹോട്ടലുകളും ഒരുക്കിയിട്ടുണ്ട്. ബ്നീദ് അൽ-ഗാർ, കുവൈത്ത് സിറ്റി, സാൽമിയ, ഫിന്റാസ്, ഫറവാനിയ, അൽ-റാക്കി, മഹ്ബോള, അബു ഹലീഫ എന്നിവിടങ്ങളിൽ ആണിത്. തൊഴിലാളികൾ തിരിച്ചെത്തി 14 ദിവസം ക്വാറൻ്റെനിൽ ആയിരിക്കും. ഇക്കാലയളവിൽ തൊഴിലുടമയ്ക്ക് തൊഴിലാളിയെ സന്ദർശിക്കാൻ അനുവാദമില്ല. ഈ 14 ദിവസക്കാലയളവിൽ തൊഴിലാളി കോവിഡ് പോസിറ്റീവ് ആയാൽ ഇവരെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും, ചികിത്സ സർക്കാർ
ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.