ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ചരിത്രം കുറിച്ചിരിക്കുകയാണ് ബിജെപി

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ചരിത്രം കുറിച്ചിരിക്കുകയാണ് ബിജെപി. 150 സീറ്റുകൾക്ക് മുകളിൽ നേടി മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവെച്ചിരിക്കുന്നത്. 27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി കൂടുതൽ ശക്തിയാർജ്ജിച്ചിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അധികാര തുടർച്ചയുണ്ടാവുമെന്നും, ബിജെപി മികച്ച വിജയം കരസ്ഥമാക്കുമെന്നും എക്സിറ് പോൾ പ്രവചനങ്ങളെ പോലും ഞെട്ടിക്കുന്ന വിജയമാണിത്. 182 സീറ്റുകളുള്ള ഗുജറാത്തിൽ ബിജെപി -154, കോൺഗ്രസ്സ് -19, എഎപി – 6, മറ്റുള്ളവർ – 3 എന്നിങ്ങനെയാണ് സീറ്റ് നില.

കോൺഗ്രസ്സിന്റെ പ്രചരണങ്ങളും, രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും യാതൊരു ചലനങ്ങളും ഗുജറാത്തിൽ സൃഷ്ടിച്ചില്ല. എഎപിയുടെ കടന്ന് വരവ് കോൺഗ്രസിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തും എന്ന നിരീക്ഷണങ്ങൾ ശക്തമായിരുന്നു. എഎപിക്കും പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്നാണ് വിലയിരുത്തൽ. ഭരണം പിടിക്കാനാവുമെന്ന പ്രതീക്ഷ കോൺഗ്രസ്സിന് ഉണ്ടായിരുന്നില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മോഡി – അമിത്ഷാ താരത്തിളക്കത്തിൽ ഗുജറാത്ത് ബിജെപിയുടെ ശകത്തുകേന്ദ്രമായി തുടരുകയാണ്.