ഗുരുവായൂരമ്പല നടയിൽ ഒ.ടി.ടിയിലേക്ക്

0
166

പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് അണിയിച്ചൊരുക്കിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. മെയ് 16 നാണ് ചിത്രം റിലീസായത്. തിയറ്ററുകളിൽ നിന്ന് 84 കോടിയോളം രൂപ നേടിക്കൊണ്ടാണ് ചിത്രം വിജയം കൈവരിച്ചത്.ഗുരുവായൂരമ്പല നടയിൽ ഒ.ടി.ടിയിൽ എത്തുന്നതായി റിപ്പോർട്ട്. ആമസോൺ പ്രൈം വിഡി‍യോയാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ്ങിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.