ഗോവധ നിരോധനം: പശുത്തോലിന്റെ ലഭ്യതകുറവ്, ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണം പ്രതിസന്ധിയില്‍

0
37

ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണ മേഖലയില്‍ പാക്കിസ്ഥാനേക്കാള്‍ പിന്നിലാണ് ഇപ്പോള്‍ ഇന്ത്യ കാരണം മറ്റൊന്നുമല്ല, പശുത്തോല്‍ കിട്ടാനില്ല എന്നതാണ്. ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തിലാണ് ഇന്ന് ലോകം മുഴുവന്‍. ലോകകപ്പ് അടുത്തതോടെ രാജ്യത്ത് ബോളിന്റെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസരം നന്നായി വിനിയോഗിക്കാന്‍ ഇന്ത്യന്‍ ഉത്പാദകര്‍ക്ക് കഴിയുന്നില്ല.

കഴിഞ്ഞ കുറേ വര്‍ഷമായി കന്നുകാലിത്തോല്‍ ബോള്‍ നിര്‍മ്മാതാക്കള്‍ക്കു ലഭിച്ചിരുന്നത് ഉത്തര്‍പ്രദേശിലെ യൂണിറ്റുകളില്‍ നിന്നുമാണ്. എന്നാല്‍ അവയില്‍ പലതും ഇന്ന് അടച്ചു പൂട്ടിയിരിക്കുകയാണ്. നിര്‍മ്മാണത്തിനാവശ്യമായ തുകല്‍ ഇപ്പോള്‍ മറ്റുപല സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതിചെയ്യുകയാണ്.

ജി.എസ്.ടി ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ വന്നതോടെ ഇന്ത്യയിലെ ബോള്‍ നിര്‍മ്മാണ മേഖല തളര്‍ച്ചയിലായിരുന്നു, ഇംഗ്ലണ്ട് ലോകകപ്പിന്റെ വരവോടെ ആ നഷ്ടം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നിര്‍മ്മാതാക്കള്‍. ബോള്‍ നിര്‍മ്മാണ കമ്പനിയായ ബി.ഡി.എം അടക്കമുള്ളഴവര്‍ ഇതേ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.

‘ബോള്‍ നിര്‍മാണത്തിനായി ഞങ്ങള്‍ ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്റില്‍ നിന്നുമാണ് തുകല്‍ ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ നിര്‍മിച്ച ബോളുകളുടെ വിലയുടെ കാര്യത്തില്‍ ഞങ്ങള്‍ വലിയ പ്രശ്നത്തിലാണ്’ ബി.ഡി.എംമ്മിന്റെ ഉടമ രാകേഷ് മഹാജന്‍ പറഞ്ഞു