ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 25ാമത്​ ശാഖ ശുവൈഖിൽ തുറക്കുന്നു

0
14

ജി.സി.സിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്ശൃഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 25ാമത്ശാഖ ശുവൈഖിൽ തുറക്കുന്നു. ശുവൈഖ്ബ്ലോക്ക് -2 ഇൻഡസ്ട്രിയൽ ഏരിയയിൽ പാണ്ട മാളിൽ ഏകദേശം 50,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരൊറ്റ ബേസ്മെൻറ്ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന സ്റ്റോർ നവംബർ 11 വ്യാഴം രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യും. റീജൻസി ഗ്രൂപ്പിെൻറ 77ാമത്റീെട്ടയിൽ ഒൗട്ട്ലെറ്റ്ആണിത്​. ഗ്രാൻഡ് ഹൈപ്പറിെൻറ മറ്റൊരു നാഴികക്കല്ല് നേട്ടം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്റീജൻസി ഗ്രൂപ്പ് എം.ഡി ഡോ. അൻവർ അമീൻ പറഞ്ഞു. കോവിഡ്കാലയളവിൽ ആറ്പുതിയ സ്റ്റോറുകൾ തുറക്കാൻ ഗ്രാൻഡിന്കഴിഞ്ഞു. കുവൈത്ത് ഭരണകൂടത്തിെൻറയും രാജ്യനിവാസികളുടെയും പിന്തുണ കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. ജിസിസിയിൽ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കുവൈത്ത്​. റീജൻസി ഗ്രൂപ്പ് കുവൈത്തിൽ 2025 ഓടെ 50 സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

 ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് കടക്കുകയും പരമാവധി ഉപഭോക്താക്കളിലേക്ക് എത്താൻ ഹോം ഡെലിവറി സേവനം ആരംഭിക്കുകയും ചെയ്തു. കുറഞ്ഞ വിലയ്ക്ക്ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതാണ്​​ ഗ്രാൻഡിനെ ജനകീയമാക്കുന്നതെന്ന്ഡോ. അൻവർ അമീൻ കൂട്ടിച്ചേർത്തു. ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ 50,000ത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നും കുവൈത്തികൾ സ്ഥിരം സന്ദർശിക്കുന്ന വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മാത്രം വിൽക്കുന്ന പ്രദേശത്തെ പ്രധാന സമുച്ചയമാണ് പാണ്ട മാളെന്നും റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു. ശുവൈഖിൽ ജോലി ചെയ്യുന്നവർക്കും വാരാന്ത്യങ്ങളിൽ പാണ്ട മാൾ സന്ദർശിക്കുന്നവർക്കും ഗ്രാൻഡ്ഹൈപ്പർ ഒൗട്ട്ലെറ്റ്ഏറെ സഹായകമാകുമെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാൻഡ്കുവൈത്തിൽ പ്രതിദിനം 75000ലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതായും രാജ്യത്തിെൻറ എല്ലാ പ്രധാന ഭാഗങ്ങളിലും ഒൗട്ട്ലെറ്റ്ഉണ്ടെന്നും കുവൈത്ത്മേഖല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് സുനീർ പറഞ്ഞു. സ്റ്റോറുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതായും കോവിഡ്കാലത്ത്ഹോം ഡെലിവറിയിലൂടെ കോവിഡിന്മുമ്പ്ലഭ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ വലിയ ശ്രമങ്ങൾ നടത്തിയതായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റാഹിൽ ബാസിം പറഞ്ഞു. ഗോ ഡിജിറ്റൽ സംരംഭത്തിലൂടെ ഡിജിറ്റൽ മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിെൻറ ആദ്യ നാളുകളിൽ ഗ്രാൻഡ് ഓൺലൈൻ അവതരിപ്പിച്ചിരുന്നു. വെബ്സൈറ്റിലൂടെയും ഗ്രാൻഡ്ആപ്പിലൂടെയും ഓൺലൈൻ ഷോപ്പിംഗ് ഫലപ്രദമായി നടത്തുന്നു. എല്ലാ ആപ്പ് സ്റ്റോറുകളിലും ഗ്രാൻഡ് ആപ്പ് ലഭ്യമാണെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് ആഴ്ചയിൽ 365 ദിവസവും ഉടനടി സേവനം നൽകുന്നതിന് സമർപ്പിത ജീവനക്കാരും ഡെലിവറി വാനുകളും ഉണ്ടെന്ന്കുവൈറ്റ് ഓപ്പറേഷൻസ് ഡയറക്ടർ തെഹസീർ അലി പറഞ്ഞു. എല്ലാ ഉപഭോക്താക്കൾക്കും എത്തിച്ചേരുക എന്ന ദൗത്യം സാക്ഷാത്കരിക്കുന്നതിന്, കുവൈറ്റിലെ എല്ലാ പ്രധാന മേഖലകളിലും ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കാനും കുവൈത്ത് ജനതയ്ക്ക് സേവനം നൽകാനും ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സാധ്യമായ ഏറ്റവും മത്സരാധിഷ്ഠിതമായ വിലയിൽ ഉൽപന്നങ്ങൾ നൽകുന്നതായും കുവൈറ്റിലും മറ്റ് ജിസിസി രാജ്യങ്ങളിലും മാത്രമല്ല, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കാൻ പദ്ധതിയിടുന്നതായും മാനേജ്മെൻറ്വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ്, മുഖ്യ രക്ഷാധികാരി. അൻവർ അമീൻ, എംഡി, റീജൻസി ഗ്രൂപ്പ് , ഗ്രാൻ ഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ  ജാസിം മുഹമ്മദ് അൽ ഷറഹ്,  അയ്യൂബ് കച്ചേരി, കുവൈറ്റ് റീജിയണൽ ഡയറക്ടർ, മുഹമ്മദ് സുനീർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കുവൈറ്റ്, . തെഹസീർ അലി, ഡയറക്ടർഓപ്പറേഷൻസ്, കുവൈറ്റ. റഹിൽ ബാസിം കെ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർകുവൈറ്റ് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.