കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പർ സംഘടിപ്പിക്കുന്ന ബേക്കിങ് കോണ്ടസ്റ്റ് ഡിസംബർ 20ന് ഗ്രാൻഡ് ഹൈപ്പർ ഇഗൈല ബ്രാഞ്ചിൽ വൈകിട്ട് 7 മണിക്ക് നടക്കും. താഴെ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യാം. പി.ഡി.എഫ്, ജെ.പി.ജി , വേർഡ് ഫോർമാറ്റുകളിൽ റെസിപ്പി അപ് ലോഡ് ചെയ്യാവുന്നതാണ്. ഡിസംബർ 19 വരെ മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യാം. 18 വയസ്സോ അതിന് മുകളിലോ ഉള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രൊഫഷണൽ ബേക്കേഴ്സിന് പങ്കെടുക്കാൻ കഴിയില്ല. കേക്ക് ബേസ് വീടുകളിൽ ഉണ്ടാക്കുകയും അലങ്കാരപ്പണികൾ മത്സര സമയത്തും ചെയ്യേണ്ടതാണ്.