ഗൾഫിലെ ഏറ്റവും സുരക്ഷിതമായ പത്ത് ഇസ്ലാമിക് ബാങ്കുകളുടെ പട്ടികയിൽ കുവൈറ്റ് ബാങ്കുകൾ

0
28

കുവൈത്ത് സിറ്റി: മൂന്ന് പ്രമുഖ കുവൈറ്റ് ബാങ്കുകളായ ബൗബിയാൻ ബാങ്ക് , കുവൈറ്റ് ഫിനാൻസ് ഹൗസ് (കെഎഫ്എച്ച്) , വാർബ ബാങ്ക് എന്നിവ ഗൾഫ് മേഖലയിലെ ഏറ്റവും സുരക്ഷിതമായ ശരിയ കംപ്ലയിൻ്റ് ബാങ്കുകളായി അംഗീകരിക്കപ്പെട്ടതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. ഗ്ലോബൽ ഫിനാൻസിൻ്റെതാണ് ഈ അംഗീകാരം. അടുത്ത 12 മുതൽ 18 വരെ മാസങ്ങളിൽ ഗൾഫ് ബാങ്കുകൾ ശക്തമായ നേട്ടം കൊയ്യുമെന്ന് മൂഡീസ് റേറ്റിംഗ് ഏജൻസി പ്രതീക്ഷ പ്രകടിപ്പിച്ചു. ബൗബിയാൻ ബാങ്ക്, കുവൈറ്റ് ഫിനാൻസ് ഹൗസ്, വർബ ബാങ്ക് എന്നിവ സുരക്ഷിതമായ ശരിഅത്ത് അനുസരിച്ചുള്ള ബാങ്കുകളായി അംഗീകരിക്കപ്പെട്ടത് കുവൈറ്റിലും വിശാലമായ ഗൾഫ് മേഖലയിലും ഇസ്‌ലാമിക് ബാങ്കിങ്ങിൻ്റെ കരുത്തും വളർച്ചാ സാധ്യതയും എടുത്തുകാണിക്കുന്നു.