ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയും ഐ.സി.സി. ആറും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

0
22

കുവൈത്ത് സിറ്റി : ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (GUST) യിൽ ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) ചെയർ ഓഫ് ഇന്ത്യൻ സ്റ്റഡീസ് സ്ഥാപിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക, GUST പ്രസിഡൻ്റ് പ്രൊഫ. ബസ്സാം അലമദ്ദീനുമായി ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതുപ്രകാരം GUSTൽ 3 വർഷം വരെ ഹിന്ദി പഠിപ്പിക്കാൻ ഒരു വിദഗ്ദ്ധനായ ഇന്ത്യൻ അക്കാദമിഷ്യനെ നിയമിക്കും. കുവൈറ്റിലെ ICCR ൻ്റെ ആദ്യ ഇന്ത്യൻ സ്റ്റഡീസ് ചെയർ ആണിത്. കുവൈറ്റിൽ ഹിന്ദി ഭാഷയും ഇന്ത്യയുമായി ബന്ധപ്പെട്ട പഠനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്.