ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ സാമ്പത്തിക സഹായ കൈമാറ്റം ഇനി ബാങ്കുകൾ വഴി മാത്രം

0
96

കുവൈത്ത് സിറ്റി: കുവൈത്തിലെ ചാരിറ്റബിൾ അസോസിയേഷനുകളുടെയും ഫൗണ്ടേഷനുകളുടെയും ആന്തരിക വിതരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് സാമൂഹികകാര്യ മന്ത്രാലയം. ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ സാമ്പത്തിക സഹായ കൈമാറ്റം പൂർണ്ണമായും ബാങ്കുകൾ വഴിയായിരിക്കണം നടത്തേണ്ടത്. കൂടുതൽ ആധുനിക സാമ്പത്തിക രീതികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്, അവശ്യ കേസുകൾക്ക് മാത്രമായി ചെക്കുകൾ വിതരണം ചെയ്യുന്നത് പരിമിതപ്പെടുത്തും. മന്ത്രാലയവും ബാങ്കുകളും തമ്മിലുള്ള ഇലക്ട്രോണിക് ലിങ്കിംഗിലൂടെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുകയും തത്സമയ നിരീക്ഷണവും പ്രോസസ്സിംഗും പ്രാപ്തമാക്കുകയും ചെയ്യും. ചാരിറ്റബിൾ അസോസിയേഷനുകളും ഫൗണ്ടേഷനുകളും ചില സാധാരണ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി നേടേണ്ടതില്ല, അങ്ങനെ അവരുടെ പ്രവർത്തന പ്രക്രിയകൾ ലളിതമാക്കുന്നു. മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-അജ്മിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ഈ സർക്കുലർ പ്രഖ്യാപിച്ചത് .