ചില പ്രദേശങ്ങളിലെ കടൽത്തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം

കുവൈത്ത് സിറ്റി: ചില പ്രദേശങ്ങളിലെ കടൽത്തീരങ്ങളിൽ മത്സ്യബന്ധനം നടത്തുകയോ കപ്പൽ ഇറക്കുകയോ ചെയ്യുന്നതിൽ വിലക്കുമായി ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച കോസ്റ്റ് ഗാർഡിന്‍റെ ജനറൽ ഡയറക്ടറേറ്റ് ഒരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അൽ-അക്കാസ് പ്രദേശം, ജാബർ പാലത്തിന് തുടക്ക ഭാഗത്തിന് സമീപം, റാസ് ആഷിർജ് വരെയുള്ള പ്രദേശങ്ങൾ, അൽ-ഹൈഷാൻ, ദോഹ, സുലൈബിഖാത് പ്രദേശങ്ങൾ നിയന്ത്രിത മേഖലകളിൽ ഉൾപ്പെടുന്നു. 2014 ലെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരമാണ് ഈ നിർദേശം.