കുവൈത്ത് സിറ്റി : ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) അബ്ബാസിയ യൂണിറ്റിന്റെ നേതൃത്വത്തിൽ
ജനുവരി 31ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനായി ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണ്ണമെന്റ് ഫോക്ക് പ്രസിഡന്റ് ലിജീഷ് പി ഉത്ഘാടനം ചെയ്തു.
അബ്ബാസിയ യൂണിറ്റ് കൺവീനർ പ്രജിത്ത് അദ്ധ്യക്ഷത വഹിച്ച ഉത്‌ഘാടന ചടങ്ങിൽ, ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു.കെ, ട്രഷറർ സൂരജ് കെ.വി, വൈസ് പ്രസിഡന്റുമാരായ ദിലീപ്, എൽദോ ബാബു, ഫോക് വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, അബ്ബാസിയ യൂണിറ്റ് ട്രഷറർ ജോസഫ് മാത്യു, ബാലവേദി കൺവീനർ അവന്തിക മഹേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 12 വയസ്സിനു താഴെ പ്രായമുള്ളവർക്കും 12 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമായി രണ്ടു വിഭാഗങ്ങങ്ങളിലായി നടത്തിയ മത്സരത്തിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 120 മത്സരാർത്ഥികൾvപങ്കെടുത്തു. കുവൈറ്റിലെ പ്രശസ്ത ചെസ്സ് ആർബിറ്റർമാരായ അനിത രാജേന്ദ്രൻ, ജേക്കബ് ഉമ്മൻ എന്നിവരുടെ നേതൃത്വത്തിൽ ആറ് ആർബിറ്റർമാർ ചേർന്ന് മത്സരം നിയന്ത്രിച്ചു.
12 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ സമ പാർക്കർ, ധ്രുവ് കിഷോർ, ശ്രീഹരണി അനന്ദകണ്ണൻ എന്നിവരും , 12 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മിഥിലേഷ് രഞ്ജിത്കുമാർ, മോഹനിഷ് ബലമുരുഗൻ, സുധാൻഷു മുളുക എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡും, മെഡലും പ്രശസ്ത്രി പത്രവും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത ഫോക്ക് അംഗങ്ങളിൽ നിന്നും മികച്ച പ്രകടനം കാഴ്ച വച്ച ദേവപ്രിയ ദീപക്, നിരഞ്ജന അനൂപ് എന്നിവർക്ക് പ്രത്യേക ഉപഹാരവും കൈമാറി. അബ്ബാസിയ യൂണിറ്റ് സെക്രട്ടറി ഷാജി ഭാസ്കർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ വിനോയ് വിത്സൻ നന്ദി പറഞ്ഞു.