കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ ആർക്കും ജനിതകമാറ്റം സംഭവിച്ച വൈറസുകൾ പിടി പെട്ടിട്ടില്ല എന്ന് ഇന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോക്ടർ ബാസിൽ അൽ സബ വ്യക്തമാക്കി. കോവിഡിനെതിരായ പ്രതിരോധകുത്തിവെപ്പ് ക്യാമ്പയിനിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വൈറസിന്റെ ജനിതക മാറ്റം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയിൽ നിന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുള്ള വിശദമായ റിപ്പോർട്ട് അടുത്ത തിങ്കളാഴ്ച രാജ്യത്ത് എത്തും, അതിനുശേഷം മാത്രമേ ഇതിനെക്കുറിച്ച് ആധികാരികമായി പറയാൻ സാധിക്കുകയുള്ളൂ. റിപ്പോർട്ട് അനുസരിച്ച് ആവശ്യമായ സംവിധാനങ്ങളും നടപടികളും സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
Home Middle East Kuwait ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി