കുവൈറ്റ് സിറ്റി : ഇസ്രാ, മിഅ്റാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ച് സിവിൽ സർവ്വീസ് കമ്മീഷൻ. എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) ഞായറാഴ്ച ഔദ്യോഗിക സർക്കുലർ പുറപ്പെടുവിച്ചു. ഫെബ്രുവരി 2 ഞായറാഴ്ച ഔദ്യോഗിക ജോലികൾ പുനരാരംഭിക്കും.