ജബ്രിയയിൽ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചു

0
40

കുവൈറ്റ് സിറ്റി: പുതിയ കരാറുകൾ അനുസരിച്ച് ജാബിയ മേഖലയിൽ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ച് പൊതുമരാമത്ത് മന്ത്രാലയം. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള 18 പ്രധാന റോഡ് മെയിൻ്റനൻസ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കുവൈറ്റിലെ എല്ലാ മേഖലകളിലും അടിസ്ഥാന സൗകര്യങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഹൈവേയും ആന്തരിക റോഡുകളും ഉൾക്കൊള്ളുന്ന ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ ഗുണനിലവാരമുള്ള റോഡ് അറ്റകുറ്റപ്പണികൾ ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുന്നതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ മുഹമ്മദ് അൽ മഷാൻ പറഞ്ഞു. അറ്റകുറ്റപ്പണികൾക്ക് മുന്നോടിയായി ഏറ്റവും കൂടുതൽ തകർന്ന റോഡുകൾ കേന്ദ്രീകരിച്ചും പിന്നീട് നാശനഷ്ടം കുറഞ്ഞ പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് അറ്റകുറ്റപ്പണികൾ നടക്കും.