ജയിലിലുള്ള പൗരന്മാരെ തിരികെ സ്വീകരിക്കണമെന്ന് ഏഴോളം രാജ്യങ്ങളോട്  ആവശ്യപ്പെട്ട് കുവൈറ്റ്

0
18

കുവൈറ്റ് : രാജ്യത്തെ വിവിധ ജയിലുകളിൽ തടവിൽ കഴിയുന്ന പൗരന്മാരെ അതത് രാജ്യങ്ങൾ തിരികെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റ്. ഇവിടുത്ത ശിക്ഷയുടെ ബാക്കി സ്വദേശങ്ങളിലെ ജയിലുകളിൽ അനുഭവിച്ചാൽ മതിയാകുമെന്നാണ് വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്തെടുത്ത് തീരുമാനം.

ഇറാന്‍,ഈജിപ്ത്, ഇറാഖ്, പാകിസ്ഥാന്‍ , ഇന്ത്യ, ശ്രീലങ്ക. ബംഗ്ലാദേശ് എന്നീ ഏഴു രാജ്യങ്ങളിലെ അധികൃതരുമായി ചർച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

കുവൈറ്റിന്റെ അഭ്യർഥന മാനിച്ച് ഇറാഖ് അവരുടെ 13 പൗരന്മാരെ സ്വീകരിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.