ജയിലിൽനിന്നും മയക്കുമരുന്നുകളടങ്ങിയ പേപ്പർ റോളുകൾ കണ്ടെടുത്തു

0
29

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽനിന്നും മയക്കുമരുന്നുകളടങ്ങിയ പേപ്പർ റോളുകൾ കണ്ടെടുത്തു. ഏകദേശം ഇരുപതോളം പേപ്പറുകളടങ്ങിയ മൂന്ന് റോളുകളാണ് ജനറൽ അ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടൊപ്പം മൊബൈൽ ഫോണുകളും ചാർജിങ് കേബിളുകളും മൂർച്ചയേറിയ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.