കുവൈത്ത് സിറ്റി: കുവൈറ്റിലെ ജലീബ് അൽ-ഷുയൂഖിലുള്ള ഒരു ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തമുണ്ടായി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അൽ-സുമൂദ് , അൽ-അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ കൂടുതൽ പടരുകയോ വലിയ ഘടനാപരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നതിനുമുമ്പ് അത് നിയന്ത്രിക്കാൻ കഴിഞ്ഞു. സംഭവത്തിൽ രണ്ട് പേർക്ക് പുക ശ്വസിച്ച് ശാരീസിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഇരുവർക്കും അടിയന്തര മെഡിക്കൽ സർവീസുകൾ വൈദ്യചികിത്സ നൽകി. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തിൽ മരണങ്ങളോ ഗുരുതരമായ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ല.