ജല തരംഗങ്ങളെ പുളകമണിയിച്ച് കൊണ്ട് കുവൈത്ത് കെ.എം.സി.സി കടൽ യാത്ര

0
29

കുവൈത്ത് സിറ്റി : കുവൈറ്റ്‌ കെ.എം.സി.സി. കാസർഗോഡ് ജില്ലാ ആർട്സ് വിംഗ് സംഘടിപ്പിച്ച കടൽ യാത്ര കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇഖ്ബാൽ മാവിലാടം ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റസാക്ക് അയ്യൂർ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി ഖാലിദ് പള്ളിക്കര, ട്രഷറർ ഖുത്തുബുദ്ധീൻ, വൈസ് പ്രസിഡണ്ടുമാരായ അബ്ദുള്ള കടവത്ത്, ഫാറുഖ് തെക്കേക്കാട്, സെക്രട്ടറിമാരായ മുത്തലീബ് തെക്കേക്കാട്, റഫീക്ക് ഒളവറ, മണ്ഡലം ഭാരവാഹികളായ നിസ്സാർ മയ്യള, അസീസ് തളങ്കര, നവാസ് പള്ളിക്കാൽ, അഷ്റഫ് കോളിടുക്കം, ഹസൻ ബല്ല, ഫായിസ് ബേക്കൽ പരിപാടിക്ക് നേതൃത്വം നൽകി. കെ.ഇ.എ. പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി.എച്ച്, അഹ്മദ് അൽ മഗരിബ് കൺട്രി ഹെഡ് മൻസൂർ ചൂരി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ കബീർ തളങ്കര സ്വാഗതവും, ആർട്സ് വിംഗ് ചെയർമാൻ സുഹൈൽ ബല്ല നന്ദിയും പറഞ്ഞു.