ജഹ്റയിൽ 10 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി : ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യാപക പരിശോധനകളുമായി ആഭ്യന്തര മന്ത്രാലയം. ജഹ്റയിൽ നടത്തിയ പരിശോധനയിൽ 10 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കരുതുന്ന 44 കിലോഗ്രാം ഭക്ഷണം നശിപ്പിക്കുകയും ചെയ്തതായി അധികൃതർ. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ജഹ്റ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. മായം കലർന്ന ഭക്ഷണത്തിന്‍റെ വിതരണം, ആരോഗ്യ ലൈസൻസില്ലാതെ പ്രവർത്തിക്കൽ, പൊതു ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച എന്നിവയുൾപ്പെടെയുള്ള 42 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു.