ജിലീബിൽ ഗ്യാരേജിന് തീ പിടിച്ചു; വാഹനങ്ങൾക്ക് കേടുപാട്

0
41

കുവൈത്ത് സിറ്റി: ജിലീബ് അൽ-ഷുയൂഖ് മേഖലയിലെ ഗാരേജിൽ തീപിടിത്തമുണ്ടായി. തീപിടിത്തത്തിൽ ഗാരേജിനുള്ളിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് ഫയർഫോഴ്‌സ് അതിവേഗം തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്.