ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ. ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്ന നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. രണ്ടു പേർക്കെതിരെ മാത്രമാണ് സിബിഐ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരിക്കുന്നത്.
ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. അന്ന് ക്രൈംബ്രാഞ്ച് അഞ്ച് പേരെ പ്രതികളാക്കിയാണ് അന്വേഷണം നടത്തിയിരുന്നത്. ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്‌ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ സി പി പ്രവീണ്‍, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍, പരീക്ഷാ ചുമതലയിലുണ്ടായിരുന്ന അധ്യാപകന്‍ ബിബിന്‍ എന്നിവരായിരുന്നു ക്രൈം ബ്രാഞ്ചും ലോക്കല്‍ പൊലീസും കണ്ടെത്തിയ പ്രതികള്‍. എന്നാല്‍ ഇതില്‍ നിന്നും മൂന്ന് പേരെയാണ് ഇപ്പോള്‍ സിബിഐ ഒഴിവാക്കിയിരിക്കുന്നത്