ജീവനക്കാർക്ക് വിരലടയാള സംവിധാനം കർശനമാക്കി ആരോഗ്യ മന്ത്രാലയം

0
51

കുവൈത്ത് സിറ്റി: എല്ലാ ജീവനക്കാർക്കും വിരലടയാള സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ച് ആരോഗ്യ മന്ത്രാലയം. ഓവർടൈം ജോലിക്ക് നിയോഗിക്കപ്പെട്ടവർക്കും തീരുമാനം ബാധകമാണ്. ഹാജർ നിരീക്ഷണം കർശനമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. ജോലി സമയം നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിൻ്റെ ഓഫിസുകളിലെയും കേന്ദ്ര വകുപ്പുകളിലെയും മുഴുവൻ ജീവനക്കാരുടെയും വിരലടയാളം എടുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് തീരുമാനത്തിൽ അറിയിച്ചിട്ടുണ്ട്.