കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറയ്ക്കാൻ ഉത്തരവ്. അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹാണ് ഉത്തരവിട്ടിരിക്കുന്നത്. 20 വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മൂന്ന് മാസം മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരുടെ കേസുകൾ അവലോകനം ചെയ്യാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശം നൽകി.