കുവൈത്ത് സിറ്റി : ജൂലൈ ആദ്യത്തോടെ 1200 മെഗാവാട്ട് വൈദ്യുതി ഉൽപാദനം കൂട്ടാൻ കുവൈറ്റ് പദ്ധതി ഇടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുള്ള വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നിർണായക യോഗം വിളിച്ചുചേർത്തിരുന്നു.മന്ത്രി ഡോ. മഹമൂദ് ബുഷെഹ്‌രിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത സമ്മേളനത്തിൽ നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ ആവിഷ്‌കരിക്കുകയും ചെയ്തു. ആവശ്യമെങ്കിൽ 63 മേഖലകൾ പ്രോഗ്രാം ചെയ്ത അടച്ചുപൂട്ടലുകൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.