തിരുവല്ല : വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന ശാഖകളുടെ സംസ്ഥാന തല ഉത്ഘാടനം തിരുവല്ലയിൽ നടന്നു. തിരുവല്ല ക്ലബ് സെവനിൽ നടന്ന സെമിനാർ തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ ഉത്ഘാടനം ചെയ്തു. കേരളത്തിലുടനീളം ശാഖകൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പത്തനംതിട്ട റാന്നി ആസ്ഥാനമായുള്ള ഫ്ലൈ ഹൈ ഗ്രാഡ് വിസ്ത എഡ്യൂക്കേഷണൻ കൺസൾട്ടൻ്റുമായി സഹകരിച്ച് സംസ്ഥാനത്തെ ആദ്യ കൺസൾട്ടൻസി പ്രവർത്തനം ആരംഭിക്കുന്നത്.15 വർഷക്കാലമായി ഉപരിപഠനമേഖലയിൽ സജീവമായുള്ള ജേക്കബ്സ് ഇൻ്റർനാഷണലിന് കുവൈത്ത്, യു എ ഇ ,ജോർജിയ എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ പ്രവർത്തിച്ചു വരുന്നു.
സമർത്ഥരായ കുട്ടികൾക്കും വിദേശ ഉപരിപഠനത്തിൻ്റെ അനന്ത സാധ്യതകൾ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജേക്കബ്സ് ഇൻ്റർനാഷണൽ പ്രവർത്തനം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നത്.
എം ബി ബി എസ്, എൻജിനീയറിംഗ്, ഫാർമസി, മറ്റു മാനേജ്മെൻ്റ് കോഴ്സുകൾ മിതമായ സാമ്പത്തികച്ചിലവിൽ പൂർത്തിയാക്കാൻ സാധിക്കും എന്നുള്ള അവബോധം കുട്ടികളിലും മാതാപിതാക്കളിലും എത്തിക്കുവാൻ സംഘടിപ്പിച്ച സെമിനാറിൽ പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 200 ഓളം പേർ പങ്കെടുത്തു. ജേക്കബ്സ് ഇൻ്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ജേക്കബ് ചന്നപട്ട, Director സുധാ ജേക്കബ് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജീവ് വഞ്ചിപ്പാലം, ഫ്ലൈ ഹൈ ഗ്രാഡ് വിസ്ത എഡ്യൂക്കേഷൻ മാനേജിംഗ് ഡയറക്ടർ ബിനീഷ് തോമസ് , ഡയറക്ടർ ഷിജോ ജോൺസൺ, വിക്ടർ ടി തോമസ്, മുൻ loka kerala sabha member സാം പൈനുംമൂട് സാമൂഹിക നേതാക്കൾ മുതലായവർ പങ്കെടുത്തു.