ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് എന്ന യുവാവ് ആത്മഹത്യ ചെയ്തു

0
39

കുവൈത്ത് സിറ്റി: ഇന്ത്യൻ വംശജനായ യുവാവ് കുവൈത്തിൽ ആത്മഹത്യ ചെയ്തു. 31 വയസുകാരനായ യുവാവിനെയാണ് അബൂഹലീഫ യിലെ അപ്പാർട്ട്മെൻറ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് എന്ന് ഇയാൾ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് സുഹൃത്തുക്കൾ അന്വേഷണസംഘത്തോട് പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ട് അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേ സമയം നിർമാണ സാമഗ്രികളുമായ സൗദി അറേബ്യയിൽ നിന്ന് വന്ന ട്രക്കിന്റെ പിന്നിൽ ഒളിച്ചിരുന്ന് കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. നുവൈസീബ് ബോർഡർ പോസ്റ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ പിടികൂടിയത്. ട്രക്കിന് പിറകിൽ ഒരു പുതപ്പിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.