ജോലി വാഗ്ദാനം ചെയ്ത് പ്രമുഖ കമ്പനിയുടെ പേരിൽ വിസ തട്ടിപ്പ്

0
28

കുവൈത്ത്: കുവൈറ്റിലെ പ്രമുഖ കമ്പനികളുടെ പേരിൽ വ്യാ‌ജ വിസ നൽകി തട്ടിപ്പ് നടത്തുന്നതായി പരാതി. ഹ്യൂണ്ടായ് കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. 190 ദിനാർ ശമ്പളവും വാരാന്ത്യ അവധിയും പത്ത് മാസത്തില്‍ ഒരുമാസം അവധിയും കാണിച്ചായിരുന്നു ഓഫർ ലെറ്റർ. ഇതിന് പുറമെ വിമാനടിക്കറ്റ്, ഭക്ഷണം, താമസം എന്നിവയും വാഗ്ദാനം ചെയ്തിരുന്നു. മുഹമ്മദലി അബ്ദുറഹ്മാൻ എന്നയാളാണ് ഈ തട്ടിപ്പിനിരയായത്.

5500 രൂപ അഡ്വാൻസ് നൽകി മെഡിക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിനു ശേഷം ടിക്കറ്റിനായി ട്രാവൽ ഉടമയെ സമീപിച്ചപ്പോഴായിരുന്നു തട്ടിപ്പ് വെളിപ്പെട്ടത്. ഹ്യൂണ്ടായുടെ പേരിൽ വ്യാജ സീൽ പതിച്ചുള്ള ഓഫര്‍ ലെറ്ററിൽ കുവൈത്ത് റുമൈതിയയിലെ വിലാസം നൽകിയതിനാൽ തട്ടിപ്പാണെന്ന് മനസിലായില്ലെന്നാണ് അബ്ദു റഹ്മാൻ അറിയിച്ചത്. ഒറ്റ നോട്ടത്തിൽ വിസ വ്യാജനാണെന്ന് ആർക്കും തിരിച്ചറിയാനാകില്ലെന്നും പറയുന്നു.