ജ്ലീബ് ​​അൽ-ഷുയൂഖിൽ വീടിന് തീ പിടിച്ചു

0
25

കുവൈത്ത് സിറ്റി: ജ്ലീബ് ​​അൽ-ഷുയൂഖിൽ ഒരു വീടിന് തീ പിടിച്ചു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. അൽ-അർദിയ , അൽ-സുമൂദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സേന വീട്ടിനുള്ളിലെ കുടുംബത്തെ ഒഴിപ്പിക്കുകയും കെട്ടിടത്തിന് പുറത്ത് സുരക്ഷിതരായി എത്തിക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ പടരുന്നതിന് മുമ്പ് തീ നിയന്ത്രണ വിധേയമാക്കിയത്. വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.