ടയറുകളിലെ നിർമാണ തീയതികളിൽ കൃത്രിമം കാട്ടിയതിന് ടയർ ഷോപ്പ് അടച്ചുപൂട്ടി

0
45

കുവൈത്ത് സിറ്റി: ടയറുകളിലെ നിർമാണ തീയതികളിൽ കൃത്രിമം കാണിച്ചതിന് വാണിജ്യ വ്യവസായ മന്ത്രാലയം ഒരു ടയർ സർവീസ് സ്ഥാപനം അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരമൊരു നടപടി. ഇത്തരം നിയമവിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ നടപടകൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങൾ ഗുണനിലവാര മാനദണ്ഡങ്ങളും സാങ്കേതിക സവിശേഷതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണ ശ്രമങ്ങൾ ശക്തമാക്കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.