കുവൈത്ത് സിറ്റി: പ്രതിഭകളുടെ സംഗമ വേദിയായ ടാലന്റ് ടെസ്റ്റ് 2024ൻ്റെ മുഖ്യാതിഥിയായി എത്തിയ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പ്രേംകുമാറിനെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെടിഎംസിസി ഭാരവാഹികൾ സ്വീകരിച്ചു. കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ടാലെന്റ് ടെസ്റ്റ് നാളെയാണ് നടക്കുക. എൻ.ഇ.സി.കെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ 8ന് ആരംഭിക്കുന്ന മത്സരത്തിൽ എൻ.ഇ.സി.കെയിലെയും അഹമ്മദി സെയിന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 30 സഭകളിൽ നിന്നായി 500ൽ പരം മത്സരർത്ഥികൾ മാറ്റുരയ്ക്കും.
Home Kuwait Associations ടാലന്റ് ടെസ്റ്റ് 2024: മുഖ്യാതിഥി പ്രേംകുമാറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു