കാസർകോട്: കാസറഗോഡ് താലൂക്കിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് ആത്മാർത്ഥ പരിശ്രമം നടത്തിയ നേതാവാണ് ടി. എ. ഇബ്രാഹിം സാഹിബെന്ന് മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ . കുവൈറ്റ് കെ.എം.സി.സി കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ ടി.എ. ഇബ്രാഹിം മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ജേതാക്കളെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പർ എൻ. എ. നെല്ലിക്കുന്ന് എം.എൽ. എ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി. എം. മുനീർ ഹാജി , കെ. അബ്ദുള്ളകുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, ടി.എം. ഇക്ബാൽ, കെ.ബി. കുഞ്ഞാമു ഹാജി, ടി.ഇ. മുഖ്താർ, നാസർ ചെർക്കളം,കെ.എം.ബഷീർ, കാസർകോട് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, മൊയ്തീൻ കൊല്ലമ്പാടി. ഖാലിദ് പച്ചക്കാട് , ബീഫാത്തിമ ഇബ്രാഹിം, എം.എസ്. എഫ് ജില്ലാ പ്രസിഡന്റ് താഹ തങ്ങൾ, മണ്ഡലം പ്രസിഡന്റ് ശിഹാബ് പുണ്ടൂർ, കെ.എം.സി.സിജില്ലാ സെക്രട്ടറി ഖാലിദ് പള്ളിക്കര, സി. ബി. മൊയ്തീൻ, ഹാരിസ് മുട്ടുന്തല, ഉമ്മർ ഉപ്പള, അബ്ദുൽ ഹക്കീം അഹ്സനി, റഹീം ചെർക്കള, ആഷിഫ് മാമു, അബ്ദുള്ള പൈക്ക, അമീർ കമ്മാടം സാദിഖ് ചെടെക്കാൽ അസീം ബങ്കരക്കുന്ന്,സലീം സോങ്കൽ എന്നിവർ സംസാരിച്ചു.ഹാഫിള് മുഹമ്മദ് അഫ്ഹാം ഖിറാഅത്ത് പാരായണവും ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശുഹൈബ് ഷൈക്ക് നന്ദിയും നടത്തി.