ടീം ഇന്ത്യയുടെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ നിരസിച്ച് രാഹുൽ ദ്രാവിഡ്

0
33

ന്യൂഡൽഹി: ഇന്ത്യയുടെ പരിശീലകനാകണമെന്നാവശ്യപ്പെട്ട് മുൻ താരമായ രാഹുൽ ദ്രാവിഡിനെ ബിസിസിഐ സമീപിചിരുന്നെങ്കിലും അദ്ദേഹം അത് വിനയപൂർവ്വം നിരസിക്കുകയായിരുന്നു. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പോടെ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനം രവി ശാസ്ത്രി ഒഴിയുകയാണ്. അതേസമയം ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് ന്യൂസീലഡിനെതിരേ പരമ്പരയുമുണ്ട്. ഈ പരമ്പരയിൽ ഇന്ത്യയുടെ പരിശീലകനാകണമെന്ന ആവശ്യവുമായാണ് ബിസിസിഐ ദ്രാവിഡിനെ സമീപിച്ചത്. നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് രാഹുൽ ദ്രാവിഡ്.