ടീമിലെ മാറ്റം; ഇന്ത്യയുടെ ആവശ്യം ഐസിസി അംഗീകരിച്ചു

0
23

പരിക്കേറ്റ ശിഖർ ധവാന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു. ലോകകപ്പ് ക്രിക്കറ്റിന്റെ ടെക്നിക്കൽ കമ്മിറ്റിയാണ് ആവശ്യം അഗീകരിച്ചത്.

പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ശിഖർ ധവാനെ ലോകകപ്പ് ടീമിൽ നിന്നും തിരിച്ചുവിളിക്കുകയാണെന്ന് ഇന്ന് വൈകുന്നേരമാണ് ഇന്ത്യൻ ടീം മാനേജർ സുനിൽ സുബ്രഹ്മണ്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.

ഋഷഭ് പന്ത് ഇപ്പോൾ ലണ്ടനിൽ ടീമിനൊപ്പമുണ്ട്. ധവാന് പരിക്കേറ്റ സമയം റിസർവ് പ്ലെയർ എന്ന പേരിൽ പന്തിനെ ലണ്ടനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ധവാന് ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം മത്സരത്തിലാണ് പരിക്കേറ്റത്.