ഈ വർഷത്തെ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ബോക്‌സർ എം സി മേരി കോം, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ് എന്നിവർ ദേശീയ പതാക വാഹകരാകും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഎഒഎ) ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടത്തി. 2008 ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയായിരുന്നു 2016 ൽ റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പതാകവാഹകൻ.
ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ മേരി കോം, മൻപ്രീത് സിംഗ് എന്നിവർ ഇന്ത്യയുടെ പതാക കയ്യിലേന്തുമ്പോള് ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിൽ ഗുസ്തി താരം ബജ്രംഗ് പുനിയ പതാകവാഹകനാണെന്നും ഐഒഎ പ്രസിഡന്ർറ് നരേന്ദർ ബത്ര സ്ഥിരീകരിച്ചു.