കുവൈത്ത് സിറ്റി:തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ട്രാക്ക് പ്രസിഡൻറ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു.
ട്രാക്ക് ചെയർമാൻ പി.ജി.ബിനു സമ്മേളനം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, സെക്രട്ടറി ആർ.രാധാകൃഷ്ണൻ, അബ്ബാസിയ ഏരിയ കൺവീനർ പ്രദീപ് മോഹനൻ നായർ, ജോയിന്റ് ട്രഷറർ ലിജോയ് ജോളി, മങ്കഫ് ഏരിയ കൺവീനർ കൃഷ്ണരാജ്,ശിവൻ കുട്ടി, അനിൽകുമാർ, സുകു കുമാർ എന്നിവർ സംസാരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി പ്രവർത്തകർ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു.
ജനറൽ സെക്രട്ടറി കെ.ആർ. ബൈജു സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.