ട്രാഫിക് കാമ്പെയ്ൻ: 1,645 ലംഘനങ്ങൾ, 27 അറസ്റ്റുകൾ

0
23

കുവൈത്ത് സിറ്റി: കുവൈറ്റിലെ വിവിധ ഹൈവേകളിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ സുരക്ഷാ, ഗതാഗത കാമ്പയിനുകൾ നടത്തി. താമസ നിയമ ലംഘകർ, വിവിധ കേസുകളിൽപ്പെട്ട് അധികൃതർ തിരയുന്ന വ്യക്തികൾ തുടങ്ങി 27 പേരെ അറസ്റ്റു ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത എട്ട് പേരെ കസ്റ്റഡിയിലെടുത്തു. 1,645 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ, ഗതാഗത നിയമങ്ങൾ പാലിക്കാത്തതിന് 17 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.