ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
9

കുവൈറ്റ് സിറ്റി: കുവൈത്തിലെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 30 ശതമാനം ഇളവ് നൽകുമെന്ന വാർത്ത നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകളില്‍ ആരും വീഴരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക കേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും അധികൃതർ പറഞ്ഞു.