ട്രാസ്ക് മെഡിക്കൽ ക്യാമ്പ് 2K24 സംഘടിപ്പിച്ചു

0
47

കുവൈത്ത് സിറ്റി: തൃശ്ശുർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ സാമൂഹ്യക്ഷേമ സമിതിയുടെ നേതൃത്വത്തിൽ തൃശ്ശുർ അസോസിയേഷനും (TRASSK)മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെയും സഹകരണത്തോടെ 01/11/2024ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫഹാഹീൽ മെഡക്സ് ക്ലിനിക്കിൽ വച്ച് നേത്ര പരിശോധന ക്യാമ്പും അബുഹലീഫ മെഡക്സ് സെയിൻ ക്ലിനിക്കിൽ വച്ച് സ്പെഷൽ ദന്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കുവൈറ്റിലെ വിവിധ ഏരിയകളിൽ നിന്ന് മെഡിക്കൽ ക്യാമ്പിൽ 120 ഓളം അംഗങ്ങൾ പങ്കെടുത്തു. സാമൂഹ്യക്ഷേമ സമിതി ജോയിന്റ് കൺവീനർ ബിജു റപ്പായി സ്വാഗതവും, സാമൂഹ്യക്ഷേമ സമിതി കൺവീനർ സിജു എം എൽ അദ്ധ്യക്ഷ പ്രസംഗവും നടത്തിയ യോഗത്തിൽ മെഡിക്കൽ ക്യാമ്പിന് സൗകര്യമൊരുക്കിയ മെഡക്സ് ഗ്രൂപ്പിന് നന്ദിയും ആശംസയും നേർന്ന് സംസാരിച്ചു. ട്രാസ്ക് പ്രസിഡന്റ് ബിജു കടവി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ട്രാസ്‌ക് നടത്തുന്ന എല്ലാ പ്രോഗ്രാമുകൾക്കും പൂര്‍ണ്ണ പിന്തുണ ഉണ്ടാകണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പബ്ലിക് റിലേഷൻസ് ഓഫീസർ അജയ് കുമാർ, ട്രാസ്ക് വൈസ് പ്രസിഡന്റ് ജഗദാംബരൻ, വനിതാ വേദി ജനറൽ കൺവീനർ ജെസ്നി ഷമീർ എന്നിവർ മെഡിക്കൽ ക്യാമ്പിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ട്രഷറർ തൃതീഷ് കുമാർ,കായിക വിഭാഗം കൺവീനർ ജിൽ ചിന്നൻ, കലാ വിഭാഗം കൺവീനർ ബിജു സി. ഡി, വനിതാ വേദി സെക്രട്ടറി ഷാന ഷിജു, വനിതാ വേദി ജോയിന്റ് സെക്രട്ടറി സക്കീന അഷറഫ് തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. തുടർന്ന് ട്രാസ്‌ക് മാധ്യമ വിഭാഗം കൺവീനറും ജോയിന്റ് ട്രഷററുമായ ആയ വിഷ്ണു കരിങ്ങാട്ടിൽ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.