ഡെലിവറി കമ്പനി ലൈസൻസുകൾക്കായി ആദ്യദിനമെത്തിയത് 1,700-ലധികം അപേക്ഷകൾ

0
29

കുവൈത്ത് സിറ്റി: ഡെലിവറി ബിസിനസിൽ ഏർപ്പെടാൻ ലൈസൻസ് നൽകുന്നതിനുള്ള നിരോധനം നീക്കിയതിന്‍റെ ആദ്യ ദിവസം തന്നെ ഡെലിവറി കമ്പനികൾ സ്ഥാപിക്കുന്നതിന് 1,700-ലധികം അപേക്ഷകൾ ലഭിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം. അപേക്ഷകളുടെ എണ്ണം ദിനംപ്രതി വർധിക്കുമെന്നും മൊത്തം അപേക്ഷകളുടെ എണ്ണം 40,000 മുതൽ 50,000 വരെ എത്തുമെന്നും പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ പറഞ്ഞു. വാണിജ്യ ലൈസൻസിന് അപേക്ഷിക്കുന്നവർ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി വാങ്ങണം. അഞ്ച് വർഷം മുമ്പാണ് ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചത്. ഇത്തരം ലൈസൻസുകൾ നൽകുന്നത് പുനരാരംഭിക്കാൻ കഴിഞ്ഞ ആഴ്ചയാണ് മന്ത്രാലയം തീരുമാനമെടുത്തത്.