ഡോ. ഡി. ബാബു പോൾ അന്തരിച്ചു

0
22

എഴുത്തുകാരനും പ്രഭാഷകനുമായ  ഡോ. ഡി.ബാബു പോൾ (78) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

ഭാര്യ: പരേതയായ അന്ന ബാബു പോൾ (നിർമല). മക്കൾ: മറിയം ജോസഫ് (നീബ), ചെറിയാൻ സി.പോൾ (നിബു). മരുമക്കൾ: മുൻ ഡിജിപി എം.കെ.ജോസഫിന്റെ മകൻ സതീഷ് ജോസഫ്, മുൻ ഡിജിപി സി.എ.ചാലിയുടെ മകൾ ദീപ. മുൻ വ്യോമയാന സെക്രട്ടറിയും യുപിഎസ്‌സി അംഗവും ആയിരുന്ന കെ.റോയ് പോൾ സഹോദരനാണ്.