കുവൈറ്റ് സിറ്റി : കുവൈത്ത് പ്രവാസിയായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ നിര്യാതയായി. കൊല്ലം ശാസ്താംകോട്ട വിളന്തറയിൽ ഡോ.പ്രശാന്തി ദാമോദരൻ (46) ആണ് മരിച്ചത്. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അനലിസ്റ്റ് ആയിരുന്നു. നാല് വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് നാട്ടിലെത്തുകയും തുടർ ചികിത്സ നടത്തിവരികയുമായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. സന്തോഷ് ആണ് ഭർത്താവ്. മകൾ ഭൂമിക സന്തോഷ്.