ഡ്യൂട്ടിക്കിടെ പ്രാർത്ഥിച്ചതിന് കാഷ്യറെ മർദിച്ചതായി പരാതി: സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു

0
43

കുവൈത്ത് സിറ്റി: ഡ്യൂട്ടിക്കിടെ മഗ്രിബ് നമസ്‌കാരം നടത്തിയതിന് സഹകരണ സംഘത്തിലെ കാഷ്യറെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഷാമിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ട് ദിവസം മുമ്പ് വൈകീട്ട് 5.05ന് മഗ്രിബ് നമസ്‌കാരത്തിനിടെയാണ് സംഘർഷമുണ്ടായതെന്ന് സഹകരണ സംഘത്തിലെ കാഷ്യറായി ജോലി ചെയ്യുന്നയാൾ പറഞ്ഞു. താൻ പ്രാർത്ഥിക്കുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥൻ അക്രമാസക്തനാകുകയും തന്നെ ശാരീരികമായി ആക്രമിക്കുകയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, കുറ്റാരോപിതനായ സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാൻ ഷാമിയ പോലീസ് സ്റ്റേഷനിലെ അന്വേഷകൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.