ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം

0
51

ദീപാവലിക്കും മറ്റ് ഉത്സവങ്ങൾക്കും മുന്നോടിയായി, 2025 ജനുവരി 1 വരെ രാജ്യതലസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, സംഭരണം, വിൽക്കൽ, പൊട്ടിക്കൽ എന്നിവ പൂർണമായും നിരോധിക്കാൻ ഡൽഹി മലിനീകരണ നിയന്ത്രണ സമിതി തിങ്കളാഴ്ച ഉത്തരവിട്ടു. പോല്യൂഷൻ കുതിച്ചുയരാൻ സാധ്യതയുള്ള ഉത്സവ സീസണായ ദീപാവലിക്ക് മുന്നോടിയായാണ് നിരോധനം. ഡൽഹിയുടെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) ഞായറാഴ്ച 224ൽ ​​എത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ എക്യുഐ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു.