തിരുവനന്തപുരം> വാളയാര്‍ കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ ഉണ്ടായതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു കുട്ടികളുടെയും ദാരുണമായ അന്ത്യം ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരണാനന്തരം ആണെങ്കിലും ആ കുട്ടികള്‍ക്ക് നീതി കിട്ടണമെന്നു തന്നെയാണ് സര്‍ക്കാറിന് നിര്‍ബന്ധമുള്ളത്. ഇരയാകുന്നവരുടെ പക്ഷത്താണ് എന്നും ഈ സര്‍ക്കാര്‍. അതില്‍ രാഷ്ട്രീയമില്ല. ഭരണ-പ്രതിപക്ഷ പരിഗണനയും ഇല്ല.