കുവൈത്ത് സിറ്റി: രാജ്യത്ത് തടങ്കലിനും നാടുകടത്തലിനുമായി പുതിയ കേന്ദ്രം തുറന്നു. സുലൈബിയ മേഖലയിലാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണിത്. നാടുകടത്താൻ തീരുമാനിച്ചിരിക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും പുതിയ സൗകര്യത്തിലേക്ക് മാറ്റുന്നത് പല ഘട്ടങ്ങളിലായി നടക്കും. വിവിധ സേവന സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണ് കെട്ടിടം. കേന്ദ്രത്തിൽ അന്തേവാസികളുടെ അവകാശങ്ങൾ വർധിപ്പിക്കുകയും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ നവീകരിക്കുകയും ആവശ്യമായ പരിചരണം ഉറപ്പാക്കുന്നതായും വ്യക്തമാക്കി.